Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:49 AM IST Updated On
date_range 3 Aug 2022 12:49 AM ISTഒരു പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രം
text_fieldsbookmark_border
35ലധികം പഞ്ചായത്തുകളില്‍നിന്ന് അപേക്ഷ ലഭിച്ചു മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുടൂറിസം കേന്ദ്രങ്ങളെങ്കിലുമെന്ന സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വരുന്നു. പദ്ധതിയിലുള്‍പ്പെടുത്താൻ ജില്ലയിലെ 35ലധികം പഞ്ചായത്തുകളില്‍നിന്ന് അപേക്ഷ ലഭിച്ചു. പദ്ധതിയുടെ 50 ശതമാനം ചെലവ് ടൂറിസം വകുപ്പ് നല്‍കും. പരമാവധി 50 ലക്ഷമാണ് അനുവദിക്കുക. വരുമാനവും നടത്തിപ്പ് ചുമതലയും അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി വിശദ പദ്ധതി തയാറാക്കി എസ്റ്റിമേറ്റ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന പ്രദേശമായിരിക്കണം. ജില്ലയില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ടൂറിസം വികസന സാധ്യതയുള്ള ധാരാളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍ പറഞ്ഞു. റെഡ് അലര്‍ട്ട്: ജാഗ്രതപാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒരുക്കം വിലയിരുത്താൻ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലതല ദുരന്തനിവാരണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത മഴ മൂലം ഒറ്റപ്പെടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ 10 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ സാധന സാമഗ്രികള്‍ തയാറാക്കി വെച്ചതായി ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ അറിയിച്ചു. ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും അറിയിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി. ഇബ്രാഹിം, കെ.പി.എ. മജീദ്, ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മാഈല്‍ മൂത്തേടം, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളി, പൊലീസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, മറ്റു ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ - ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം: 0483 2736320, 9383464212, 8848922188. താലൂക്ക് അടിയന്തരഘട്ട നിര്‍വഹണ കേന്ദ്രങ്ങള്‍: പൊന്നാനി: 0494 2666038, തിരൂര്‍: 0494 2422238, തിരൂരങ്ങാടി: 0494 2461055, ഏറനാട്: 0483 2766121, പെരിന്തല്‍മണ്ണ: 04933 227230, നിലമ്പൂര്‍: 04931 221471, കെണ്ടോട്ടി: 0483 2713311. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിക്ക് നാലില്‍ കൂടുതല്‍ 'സി' ഗ്രേഡ്, പ്ലസ് ടുവിന് രണ്ടില്‍ കൂടുതല്‍ 'സി', 'ഡി' പ്ലസ് ഗ്രേഡുകള്‍ ലഭിച്ചവര്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ആഗസ്റ്റ് 15നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസില്‍ നല്‍കണം. ഫോണ്‍: 04931- 220315 (ഐ.ടി.ഡി.പി നിലമ്പൂര്‍), 949607069 (എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍), 949607068 (നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍), 9496070400 (പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story