Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിട നിർമാണത്തിന്...

കെട്ടിട നിർമാണത്തിന് എന്‍.ഒ.സി; അഡ്വൈസറി ബോർഡ്​ ചെയര്‍മാന് നിവേദനം നല്‍കി

text_fields
bookmark_border
കൊണ്ടോട്ടി: കെട്ടിട നിർമാണത്തിന് വിമാനത്താവളത്തിന്റെ എൻ.ഒ.സി വേണമെന്ന നിബന്ധന ജനകീയ പ്രതിഷേധത്തിനിടയാക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പോലും ഇറക്കാത്ത സാഹചര്യത്തിലും പ്രദേശത്തെ സാധാരണ ജനങ്ങള്‍ എന്‍.ഒ.സി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ അതോറിറ്റി നിരസിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുസ്സമദ് സമദാനിക്ക് കൊണ്ടോട്ടി നഗരസഭ നിവേദനം നല്‍കി. തറ നിരപ്പില്‍നിന്ന് ഏകദേശം 80 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടേബിള്‍ ടോപ്പ് വിമാനത്താവളത്തിന്റെ പരിധിയില്‍ വരുന്ന കൊണ്ടോട്ടി നഗരസഭയിലെ കെട്ടിട നിർമാണത്തിനാണ്​ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്. കടം വാങ്ങി കെട്ടിടനിർമാണം പൂര്‍ത്തീകരിച്ച സാധാരണക്കാർ ഒക്യുപന്‍സി വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എൻ.ഒ.സി ആവശ്യമായി വന്നിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്കും നഗരസഭയുടെ തനതുവരുമാനത്തിനും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, സ്ഥിരംസമിതി ചെയര്‍മാന്മാരായ അഷ്‌റഫ് മടാന്‍, സി. മിനിമോള്‍, അബീന പുതിയാര്‍ക്കല്‍, കൗണ്‍സിലര്‍മാരായ കെ.പി. ഫിറോസ്, സതീഷ, വി.കെ. ഖാലിദ്, കോട്ടയില്‍ വീരാന്‍ കുട്ടി, അലി വട്ടോടന്‍, സാലി കുന്നുമ്മല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story