Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരിയിലെ...

മഞ്ചേരിയിലെ അംഗൻവാടികളിൽ 'പോഷകബാല്യം പദ്ധതി തുടങ്ങി

text_fields
bookmark_border
മഞ്ചേരിയിലെ അംഗൻവാടികളിൽ പോഷകബാല്യം പദ്ധതി തുടങ്ങി
cancel
മഞ്ചേരി: വനിത ശിശുവികസന വകുപ്പ് അംഗൻവാടികളിൽ നടപ്പാക്കുന്ന 'പോഷകബാല്യം' പദ്ധതി മഞ്ചേരിയിൽ തുടങ്ങി. മുനിസിപ്പൽതല ഉദ്ഘാടനം തുറക്കൽ നെച്ചിക്കുണ്ട് അംഗൻവാടിയിൽ വൈസ് ചെയർമാൻ വി.പി. ഫിറോസ് നിർവഹിച്ചു. ഒരു കുട്ടിക്ക് ഒരുദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. മഞ്ചേരി നഗരസഭയിലെ അംഗൻവാടികളിലെ 2000ത്തോളം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ജസീനാബി അലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ടി.എം. നാസർ, മരുന്നൻ മുഹമ്മദ്, കൗൺസിലർമാരായ യാഷിക് തുറക്കൽ, എം.കെ. മുനീർ, ഫാത്തിമ സുഹ്റ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എൻ.പി. സഫിയ, എം.സി. സരള, അംഗൻവാടി ടീച്ചർ സി. സീമ, ഹെൽപ്പർ കെ. ബിന്ദു എന്നിവർ സംസാരിച്ചു. me vp വനിത ശിശുവികസന വകുപ്പ് അംഗൻവാടികളിൽ നടപ്പാക്കുന്ന 'പോഷകബാല്യം'പദ്ധതിയുടെ മഞ്ചേരി മുനിസിപ്പൽതല ഉദ്ഘാടനം തുറക്കൽ നെച്ചിക്കുണ്ട് അംഗൻവാടിയിൽ വൈസ് ചെയർമാൻ വി.പി. ഫിറോസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story