Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:48 AM IST Updated On
date_range 2 Aug 2022 1:48 AM ISTതൈ വിതരണം ചെയ്തു
text_fieldsbookmark_border
മഞ്ചേരി: പെരിമ്പലം സൈതാലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആനക്കയം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ജൈവകൃഷിക്കാവശ്യമായ തൈകളും വളവും വിതരണം ചെയ്തു. ട്രസ്റ്റിന്‍റെ തന്നെ പോളിഹൗസിൽ നട്ടുപിടിപ്പിച്ച മൂവായിരത്തോളം തൈകളാണ് വിതരണം നടത്തിയത്. സി.പി.എം ആനക്കയം ലോക്കൽ സെക്രട്ടറി അബ്ദുൽ ഹമീദ് ബാഷാനി ഇരുമ്പുഴി ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശശികുമാറിന് കൈമാറി വിതരണോദഘാടനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഹംസകുട്ടി മാസ്റ്റർ വളന്‍റിയർമാരായ ഹബീബ്, ശശി, ഗോപിനാഥൻ, ശ്രീനിവാസൻ, സത്താർ, റഹ്മത്തുല്ല, മുജീബ്റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story