Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:47 AM IST Updated On
date_range 2 Aug 2022 1:47 AM ISTഎടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ്: ആക്കോട് സെക്ടർ ചാമ്പ്യന്മാർ
text_fieldsbookmark_border
എടവണ്ണപ്പാറ: രണ്ട് ദിവസങ്ങളിലായി ആക്കോട് ടി.സി. അബ്ദുൽ ഹക്കീം സഖാഫി നഗറിൽ നടന്ന എസ്.എസ്.എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. ആറ് സെക്ടറുകളിൽനിന്ന് എഴുന്നൂറിലധികം കലാപ്രതിഭകൾ നൂറ്റി മുപ്പതോളം മത്സര ഇനങ്ങളിൽ മാറ്റുരച്ചു. പ്രമുഖ എഴുത്തുകാരൻ കെ. രാജേഷ് മുഖ്യാതിഥിയായി. സമാപന സംഗമം എസ്.വൈ.എസ് കോഴിക്കേട് ജില്ല ജനറൽ സെക്രട്ടറി കലാം മാവൂർ ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവിൽ ആക്കോട്, ചീക്കോട്, വിളയിൽ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാമ്പസ് വിഭാഗം സാഹിത്യോത്സവിൽ ഗവ. കോളജ് കൊണ്ടോട്ടി, ഐ.എച്ച്.ആർ.ഡി മുതുവല്ലൂർ, ഐ.എച്ച്.ആർ.ഡി. വാഴക്കാട് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. me champians എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് കലാ കിരീടം ചാമ്പ്യന്മാരായ ആക്കോട് സെക്ടറിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story