Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിദ്ദീഖ്​ കാപ്പന്‍റെ...

സിദ്ദീഖ്​ കാപ്പന്‍റെ മോചനത്തിന്​ കോൺഗ്രസ്​ നിയമസഹായം നൽകും -ഇംറാന്‍ പ്രതാപ് ഗര്‍ഹി എം.പി

text_fields
bookmark_border
കോ​ൺഗ്രസ്​ ഇടപെടലിൽ പ്രതീക്ഷ -റയ്​ഹാന സിദ്ദീഖ് മലപ്പുറം: യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പന്‍റെ മോചനത്തിന്​ കോൺഗ്രസ്​ നിയമസഹായം നൽകുമെന്ന്​ എ.ഐ.സി.സി ന്യൂനപക്ഷ ​സെൽ ചെയർമാൻ ഇംറാന്‍ പ്രതാപ് ഗര്‍ഹി എം.പി. മലപ്പുറം ഡി.സി.സി ഓഫിസിൽ സിദ്ദീഖ്​ കാപ്പന്‍റെ ഭാര്യ റയ്​ഹാനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്​​നോ ഹൈകോടതിയിലുള്ള കേസ്​ കൈകാര്യം ചെയ്യുന്ന അഭിഭാഷകനുമായി സംസാരിച്ച്​ നിയമപരമായി എന്ത്​ ചെയ്യാനാവുമെന്ന്​ പരിഗണിക്കും​. ലഖ്​​നോ ഹൈകോടതിയിലുള്ള കേസ്​ സുപ്രീം കോടതിയിലേക്ക്​ മാറ്റുന്ന പക്ഷം മികച്ച അഭിഭാഷകരെ നിയമിക്കാൻ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോ​ൺഗ്രസ്​ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന്​ റയ്​ഹാന സിദ്ദീഖ്​ പറഞ്ഞു. ലഖ്​​നോ ജയിലിൽ കഴിയുന്ന സിദ്ദീഖ്​ കാപ്പന്‍റെ ജാമ്യാപേക്ഷ ആറുമാസമായി ലഖ്​​നോ ഹൈകോടതിയിലാണ്​. തങ്ങളുടെ അഭിഭാഷകന്‍റെ വാദം പൂർത്തിയായിട്ടും കേസ്​ പഠിക്കാനുണ്ടെന്ന്​ പറഞ്ഞ്​ കേസ്​ സർക്കാർ നീട്ടുകയാണ്​. കേസ്​ ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ടെന്നും​ റയ്​ഹാന പറഞ്ഞു. കൂടിക്കാഴ്ചയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയ്​, എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി മുൻ പ്രസിഡന്‍റ്​ ഇ. മുഹമ്മദ്​ കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. mpgma3 കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ദേശീയ ചെയര്‍മാന്‍ ഇംറാന്‍ പ്രതാപ് ഗര്‍ഹി എം.പി മലപ്പുറം ഡി.സി.സി ഓഫിസിൽ സിദ്ദീഖ്​ കാപ്പന്‍റെ ഭാര്യ റയ്​ഹാനയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയ്​ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story