Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളത്തിൽ മുങ്ങി...

വെള്ളത്തിൽ മുങ്ങി ചങ്ങരംകുളം

text_fields
bookmark_border
വെള്ളത്തിൽ മുങ്ങി ചങ്ങരംകുളം
cancel
ചങ്ങരംകുളം: മഴ കനത്തതോടെ ചങ്ങരംകുളം മേഖലയിൽ പലയിടത്തും വെള്ളം കയറി. സംസ്ഥാന പാതയോരങ്ങളിലെ പല കെട്ടിടങ്ങൾക്കുള്ളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ വെള്ളം കയറിയതുമൂലം ഏറെ നേരം ഇവിടേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഹൈവേയോരത്തെ മലബാർ ട്രേഡേഴ്സിലും വെള്ളം കയറി. പാതയോരങ്ങളിലും വെള്ളക്കെട്ട്​ രൂക്ഷമാണ്. പ്രദേശത്തെ പല റോഡുകളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിലാണ്. വൈകീട്ടോടെ പ്രദേശത്ത് നിർത്താതെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നുണ്ട്. ഫോട്ടോ: ചങ്ങരംകുളത്ത് വെള്ളത്തിൽ മുങ്ങിയ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story