Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ വൻ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടിച്ചത്​ ആറ്​ കിലോ സ്വർണമിശ്രിതം

text_fields
bookmark_border
അഞ്ച്​ കോടിയോളം വില വരും കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 13 പേരിൽനിന്നായി അഞ്ച്​​ കോടിയോളം രൂപയുടെ സ്വർണമാണ്​ പിടികൂടിയത്​. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ 'ഓപറേഷൻ ടൊർണാഡോ' എന്ന പേരിൽ 13 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ 9539.6 ഗ്രാം സ്വർണമിശ്രിതമാണ്​ കണ്ടെടുത്തത്​. കൂടാതെ 24 കാരറ്റിന്‍റെ 214.9 ഗ്രാമും 18 കാരറ്റിന്‍റെ 260 ഗ്രാമും പിടികൂടി. കൊച്ചി കസ്റ്റംസ്​ പ്രിവന്‍റിവ്​ ഹെഡ്​ ക്വാർട്ടേഴ്​സ്​ യൂനിറ്റും കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്‍റിവ്​ യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 10 പേരിൽനിന്നാണ്​ സ്വർണം പിടിച്ചത്​. 30 ഉദ്യോഗസ്ഥരാണ്​ പരിശോധനയിൽ പ​ങ്കെടുത്തത്​. പ്രിവന്‍റിവ്​ കസ്റ്റംസ്​ സംഘം 10​ പേരിൽനിന്നായി 6575.6 ഗ്രാമും എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ യൂനിറ്റ്​ മൂന്ന്​ യാത്രക്കാരിൽനിന്നായി 2964 ഗ്രാം സ്വർണമിശ്രിതവുമാണ്​ കണ്ടെടുത്തത്​. കഴിഞ്ഞ ഫെബ്രുവരിയിൽ സമാനമായി നടത്തിയ സംയുക്ത പരിശോധനയിൽ 28 പേരിൽനിന്നായി 21 കിലോ സ്വർണം പിടിച്ചിരുന്നു. ജിദ്ദ, ദുബൈ, ഷാർജ, ബഹ്​റൈൻ​ എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്​പ്രസ്​, ഗൾഫ്​ എയർ, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയവരിൽനിന്നാണ്​ സ്വർണം പിടിച്ചത്​. 10​ യാത്രക്കാരിൽനിന്ന്​ ​ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മൂന്നര കോടി രൂപയുടെ സ്വർണമാണ്​ പ്രിവന്‍റിവ്​ സംഘം കണ്ടെത്തിയത്​. കരിപ്പൂർ എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ യൂനിറ്റ്​ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മഞ്ചേരി തോട്ടേക്കാട്​ താടികുന്നത്ത്​ വീട്ടിൽ പള്ളിയാളി മുസ്തഫയിൽനിന്ന്​ (42) 957 ഗ്രാം, മലപ്പുറം കൂട്ടിലങ്ങാടി തറമ്പൻ അബ്ദുൽ നാസറിൽനിന്ന്​​ (38) 1165 ഗ്രാം, ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്​പ്രസിലെത്തിയ നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട്​ സ്വദേശി തോ​ട്ടശ്ശേരി നൗഷാദിൽനിന്ന്​ (39) 842 ഗ്രാം സ്വർണമിശ്രിതവുമാണ്​ കണ്ടെടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story