Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎയർഇന്ത്യ കോഴിക്കോട്​...

എയർഇന്ത്യ കോഴിക്കോട്​ സിറ്റി ഓഫിസ്​ കരിപ്പൂരിൽ തുടങ്ങി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ നഗരത്തിൽ പ്രവർത്തിച്ചിരുന്ന എയർഇന്ത്യ റിസർവേഷൻ ആൻഡ്​​ സെയിൽസ്​ ഓഫിസ്​ കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​ മാറ്റി. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണ്​ കോഴിക്കോട്​ സിറ്റി ഓഫിസ്​ തിങ്കളാഴ്ച മുതൽ കരിപ്പൂരിലേക്ക്​ മാറ്റിയത്​. കോഴിക്കോട്​ നഗരത്തിൽ 35 വർഷത്തോളമായി പ്രവർത്തിച്ച ഓഫിസാണിത്​. കരിപ്പൂരിൽ ഓപറേഷനൽ ഓഫിസിനോട്​ ചേർന്നാണ്​ പ്രവർത്തിക്കുക. ഇവിടെ സ്ഥലസൗകര്യം വർധിപ്പിച്ച്​ നൽകണമെന്ന്​ എയർഇന്ത്യ വിമാനത്താവള അതോറിറ്റിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. രാവിലെ പത്ത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ പ്രവർത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story