Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോഷകബാല്യം പദ്ധതിക്ക്...

പോഷകബാല്യം പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം

text_fields
bookmark_border
പോഷകബാല്യം പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം
cancel
പൊന്നാനി: അംഗൻവാടി, പ്രീ സ്കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷകബാല്യം പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ആഴ്ചയിൽ രണ്ടുദിവസം മുട്ടയും രണ്ടുദിവസം പാലും നൽകുന്നതാണ് പദ്ധതി. നഗരസഭയിലെ 83 അംഗൻവാടികളിലും പദ്ധതി തുടങ്ങി. നഗരസഭയിലെ ഏഴാം വാർഡിലെ സെന്റർ നമ്പർ 77 കുറ്റിക്കാട് കടവ് അംഗൻവാടിയിൽ നടന്ന പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.വി. സുധ, സി.ഡി.പി.ഒ എൻ. കമറുന്നിസ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രമീള, ഷബ്ന, കെ. നീന, അംഗൻവാടി പ്രവർത്തകരായ ലക്ഷ്മി, സുഭദ്ര, കെ. മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. Photo: MP PNN 2: പൊന്നാനിയിൽ പോഷകബാല്യം പദ്ധതി വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story