Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജ്വാല ഗ്രന്ഥശാല പുസ്തക...

ജ്വാല ഗ്രന്ഥശാല പുസ്തക സമാഹരണം തുടങ്ങി

text_fields
bookmark_border
ജ്വാല ഗ്രന്ഥശാല പുസ്തക സമാഹരണം തുടങ്ങി
cancel
ചങ്ങരംകുളം: ജ്വാല കല-കായിക സാംസ്കാരിക വേദി ചങ്ങരംകുളത്ത് ആരംഭിക്കുന്ന ഗ്രന്ഥശാല പുസ്തക സമാഹരണം തുടങ്ങി. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ പാലക്കൽ അധ്യക്ഷത വഹിച്ചു. ആദ്യപുസ്തകം ഗായത്രി ജയകൃഷ്ണനിൽനിന്ന്​ വൈസ് പ്രസിഡന്‍റ്​ പ്രഭിത ഏറ്റുവാങ്ങി. സി.എ. അവന്തിക, ആയിഷ ഷഹാന, എം.വി. അനിരുദ്ധ്, കോമളവല്ലി, സി.എം. രാമചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ സംഭാവന ചെയ്തു. ചിയ്യാനൂർ ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം തസ്‌നീം ബഷീർ, എം.പി. ബാലകൃഷ്ണൻ, സി.എം. രാമചന്ദ്രൻ, സി.കെ. സുധീർ, പി.ബി. സജീവ്, എന്നിവർ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻജിനീയറിങ്, എം.ബി.ബി.എസ് വിജയികൾക്ക് മെമന്‍റൊ നൽകി. ഫോട്ടോ: ജ്വാല ഗ്രന്ഥശാലക്കുള്ള പുസ്തകം വൈസ് പ്രസിഡന്‍റ് പ്രഭിത സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story