Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:53 AM IST Updated On
date_range 27 Jun 2022 5:53 AM ISTപരിക്കേറ്റ കാലുമായി കറങ്ങിനടന്ന കാട്ടാന ചെരിഞ്ഞനിലയിൽ
text_fieldsbookmark_border
എടക്കര: കാലിലെ വ്രണവുമായി ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തി കഴിഞ്ഞിരുന്ന കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തി. പടുക്ക വനത്തിലെ തീക്കടി മതിലിനോട് ചേർന്ന് ഞായറാഴ്ച വൈകീട്ടാണ് മോഴയാനയുടെ ജഡം വനപാലകര്‍ കണ്ടെത്തിയത്. ഇടതുകാലിൽ വ്രണവുമായി കഴിഞ്ഞിരുന്ന ആനയെ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ബുധനാഴ്ച വനം വെറ്ററിനറി സർജൻ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇതിനിടെ കഴിഞ്ഞ രണ്ടുദിവസമായി ആനയെ കാണാനില്ലായിരുന്നു. കരുളായി റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീനിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍ ആനയെ തിരയുന്നതിടെയാണ് തീക്കടിയിൽ ജഡം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ട നടപടി പൂര്‍ത്തീകരിച്ച് ജഡം സംസ്കരിക്കും. ഒരുമാസമായി അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പകൽപോലും ഭീതിപരത്തി കഴിയുകയായിരുന്നു. mn edk- kattana തീക്കടിയില്‍ കണ്ടെത്തിയ മോഴയാനയുടെ ജഡം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story