Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:52 AM IST Updated On
date_range 27 Jun 2022 5:52 AM ISTകരിയർ ഗൈഡൻസ് പ്രോഗ്രാം
text_fieldsbookmark_border
പുലാമന്തോൾ: കേരള ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ 'ദിശ 2022' പേരിൽ കരുവമ്പലം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് മാർഗനിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പഞ്ചായത്തുതലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അനിയൻ പുളിക്കീഴ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണു പാലൂർ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ എം.ടി. നസീറ, വാർഡ് മെംബർ പി.ടി. പ്രമീള, നേതൃസമിതി കൺവീനർ എൻ. മണിലാൽ തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സംസ്ഥാന റിസോഴ്സ്പേഴ്സൻ കെ.കെ. മൊയതിൻകുട്ടി ക്ലാസ് നയിച്ചു. പി. അനിൽ, പി.പി. ഉമ്മർ, എം.പി. രാജേഷ്, കെ.പി. സുനിൽ മാഷ് തുടങ്ങിയവർ നേതൃത്വം നൽകി. വായനശാല സെക്രട്ടറി വിനോദ് കുരുവമ്പലം സ്വാഗതവും പ്രസിഡന്‍റ് എം.ടി. മുഹമ്മദലി നന്ദിയും പറഞ്ഞു. MCPML: Quedence program.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story