Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:52 AM IST Updated On
date_range 27 Jun 2022 5:52 AM ISTചെമ്മാണിയോട് ബൈപാസ് നവീകരണം തുടങ്ങി
text_fieldsbookmark_border
മേലാറ്റൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന മേലാറ്റൂർ-ചെമ്മാണിയോട് ബൈപാസിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കം. പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്തിന്റെയും എം.എൽ.എയുടെയും 50 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷവും ചെലവഴിച്ചാണ് പ്രവൃത്തി നടക്കുക. ബാക്കിവരുന്ന തുക മേലാറ്റൂർ ഗ്രാമപഞ്ചായത്തും നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പുനൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഇഖ്‌ബാൽ, ജില്ല പഞ്ചായത്ത് മെംബർ റഹ്മത്തുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. കമലം ടീച്ചർ, പി. ഉസ്മാൻ, ബി. മുസമ്മിൽ ഖാൻ, അജിത്ത് പ്രസാദ്, എ.പി. ലത്തീഫ്, സമദ്, കെ.പി. മുഹമ്മദ്, യു.ടി. മുൻഷിർ എന്നിവർ പങ്കെടുത്തു. പടം mc mltr 7 road ചെമ്മാണിയോട്-മേലാറ്റൂർ ബൈപാസ് പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
