Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:52 AM IST Updated On
date_range 27 Jun 2022 5:52 AM ISTശുചീകരണ പ്രവര്‍ത്തനം
text_fieldsbookmark_border
മലപ്പുറം: താമരക്കുഴി റെസിഡൻറ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥലങ്ങളിലും റോഡിന് ഇരുവശത്തുമായി ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വളർന്ന കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു. മുനിസിപ്പാലിറ്റി പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സി.പി. ആയിശാബി ഉദ്ഘാടനം ചെയ്തു. റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ഷംസു താമരക്കുഴി, മറ്റു ഭാരവാഹികളായ നൗഷാദ് മാമ്പ്ര, എം.കെ.എസ് ഉണ്ണി, ഇക്ബാല്‍ തറയില്‍, വി. പ്രജിത്ത്, അമ്പാളി ഹംസ, എം.കെ. മോഹനന്‍, റഫീഖ് മാമ്പ്ര, രാജേന്ദ്രന്‍ കുന്നത്ത്, റെനീഷ് തറയില്‍, മജീദ് തറയില്‍, സതീശ് ചുണ്ടേത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി. പടം- mm TRA shujeekaranam താമരക്കുഴി റെസിഡൻറ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി മുനിസിപ്പാലിറ്റി പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സി.പി. ആയിശാബി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story