Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:46 AM IST Updated On
date_range 27 Jun 2022 5:46 AM ISTനിയമപോരാട്ടത്തിലൂടെ ഭൂമി തിരിച്ചുപിടിച്ചതായി ലീഗ് നേതാവ്
text_fieldsbookmark_border
പരപ്പനങ്ങാടി: സ്വന്തമായി വാങ്ങിയ ഭൂമിയെ തർക്കഭൂമിയായും കൈയേറ്റ ഭൂമിയായും മുദ്രയടിച്ചത് നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിച്ചെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്‍റും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മർ ഒട്ടുമ്മൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഭൂമി തട്ടിയെടുത്തതാണന്ന് പ്രചരിപ്പിക്കുകയും ഇടത് ഭരണസ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫിസറെ കൊണ്ട് സ്റ്റോപ്പ് മെമ്മോ കൊടുപ്പിക്കുകയും ചെയ്തിരുന്നു. പരപ്പനങ്ങാടി വില്ലേജിലെ മുറിത്തോടിന്നടുത്ത ഭൂമി ഹൈകോടതി ഉത്തരവ് പ്രകാരം തിരൂരങ്ങാടി തഹസിൽദാർ എല്ലാ നിയമനടപടികളും പൂർത്തിയാക്കി. പരപ്പനങ്ങാടി വില്ലേജ് ഓഫിസർ നികുതി സ്വീകരിച്ച് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചതായും ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു. വിഷയത്തിൽ തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തവർ മാന്യതയുണ്ടെങ്കിൽ നേരത്തേ നടത്തിയ അപവാദപ്രചാരണത്തോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് നേതാക്കളായ സി.ടി. നാസർ, പി.പി. ഷാഹുൽ ഹമീദ്, അങ്ങമൻ കുഞ്ഞിമോൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story