Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:42 AM IST Updated On
date_range 27 Jun 2022 5:42 AM ISTചമ്രവട്ടം പാലത്തിൽ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
എടപ്പാൾ: . ഞായറാഴ്ച വൈകീട്ട് ആറര മുതൽ രാത്രി ഒമ്പത് വരെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. പുഴയോരപാതയായ കർമ റോഡിൽ എത്തിയ സഞ്ചരികളുടെയും നരിപ്പറമ്പ് പന്തേപ്പാലം റോഡിലെ ഓഡിറ്റോറിയത്തിലെ കല്യാണത്തിന് എത്തിയ വാഹനങ്ങളുടെയും തിരക്ക് കാരണമാണ് കുരുക്ക് ഉണ്ടായത്. തവനൂർ, പൊന്നാനി, തിരൂർ, കാലടി ഭാഗങ്ങളിൽനിന്ന് വരുന്ന റോഡുകളുടെ സംഗമമായ നരിപ്പറമ്പിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. തിരൂർ റോഡിൽ ചമ്രവട്ടം പാലം മുതൽ പെരിന്തല്ലൂർ വരെയും പൊന്നാനി റോഡിൽ കരിമ്പന വരെയും കാലടി റോഡിൽ ദേശീയപാത വരെയും ഗതാഗത തടസ്സം നേരിട്ടു. ഇതിനിടെ ലോറി ബ്രേക്ക്ഡൗൺ ആയതും കുരുക്ക് രൂക്ഷമാക്കി. ആദ്യമണിക്കൂറിൽ കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് പൊന്നാനി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. പാതയോരത്തെ കച്ചവടവും വാഹനങ്ങൾ തോന്നിയപോലെ നിർത്തിയിടുന്നതും കാരണം പലപ്പോഴായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. Photo നരിപ്പറമ്പിൽ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
