Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:37 AM IST Updated On
date_range 27 Jun 2022 5:37 AM ISTടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
text_fieldsbookmark_border
ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന നേതാക്കൾക്ക് സ്വീകരണം മലപ്പുറം: കേരളത്തിലെ അധ്യാപക സംഘടന ചരിത്രത്തിലെ പ്രഥമ വനിത പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് സി.പി. രഹന ടീച്ചർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. സ്വലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ വഹീദ ജാസ്മിൻ, ശംസുദ്ദീൻ ചെറുവാടി, അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസറ്റ്) സംസ്ഥാന ട്രഷറർ പി. ഹനീഫ, മലപ്പുറം ജില്ല ചെയർമാൻ പി. ഹബീബ് മാലിക് എന്നിവർക്ക് മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.എം. മുഹമ്മദാലി അധ്യക്ഷനായി. വിവിധ അധ്യാപക സംഘടന പ്രതിനിധികളായ കെ.എം. ഹനീഫ (കെ.എസ്.ടി.യു ഓർഗനൈസിങ് സെക്രട്ടറി), സി.പി. മുഹമ്മദ് കുട്ടി (കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ്), അബ്ദുന്നൂർ (കെ.യു.ടി.എ ജില്ല വൈസ് പ്രസിഡൻറ്), മുഹമ്മദ് റിയാസ് (കെ.എസ്.ടി.എഫ് ജില്ല സെക്രട്ടറി), ജസീം സുൽത്താൻ (ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ്), ശംസുദ്ദീൻ ചെറുവാടി, എം. ഉസ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സംസ്ഥാന നേതാക്കളെ ആനയിച്ച് സ്വീകരണ ജാഥയും നടന്നു. പടം- mm Teachers movement ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് സി.പി. രഹന ടീച്ചർക്ക് മലപ്പുറം ജില്ല കമിറ്റി നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story