Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:34 AM IST Updated On
date_range 27 Jun 2022 5:34 AM ISTപൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ബസ്സ്റ്റാൻഡ് നിർമാണം ഉടൻ
text_fieldsbookmark_border
വിശദ പദ്ധതിരേഖ തയാർ പൊന്നാനി: ചമ്രവട്ടം ജങ്ഷനിൽ ആരംഭിക്കുന്ന ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമാണം ഉടൻ ആരംഭിക്കും. പദ്ധതിയുടെ വിശദ പദ്ധതിരേഖ ഇതിനകം പൂർത്തിയായി. ഡി.പി.ആർ ജൂൺ 29ന് നഗരസഭയിൽ പ്രദർശിപ്പിക്കും. മൂന്ന് തരത്തിലുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ അനുയോജ്യമായത് ഏതെന്ന് കണ്ടെത്തി നിർമിക്കും. 100 കോടി രൂപ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർഥ്യമാവുക. പദ്ധതിക്ക് നഗരസഭ കൗൺസിൽ യോഗം അനുമതി നൽകിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ദേശീയപാതയോരത്ത് ചമ്രവട്ടം ജങ്ഷനിലാണ് പുതിയ ബസ്സ്റ്റാൻഡ് നിർമിക്കുക. ഇതിനായി നഗരസഭ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ഭൂവുടമകളുമായി അനൗദ്യോഗിക യോഗം ചേർന്നിരുന്നു. ഇതേത്തുടർന്ന് 3.8 ഏക്കർ സ്ഥലം വിട്ടുനൽകുന്നതിനാണ് തീരുമാനമായത്. ബസ്സ്റ്റാൻഡ്, മത്സ്യ -മാംസ മാർക്കറ്റ്, കംഫർട്ട് സ്റ്റേഷൻ, അറവ് ശാല, ഷോപ്പിങ് മാൾ ഉൾപ്പെടെ ബൃഹത് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊന്നാനിയെ പ്രധാന ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചമ്രവട്ടം ജങ്ഷനിൽ ബസ്സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പൊന്നാനി നഗരസഭയുടെ നഗരാസൂത്രണ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയിലായതിനാൽ ഈ ഭൂമി നഗരസഭക്ക് വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി പ്രാഥമിക ചർച്ച നേരത്തേ നടത്തിയിരുന്നു. ഭൂമി വില നൽകി വാങ്ങുകയോ ഭൂവുടമകളുടെ കൂടി പങ്കാളിത്തത്തിൽ ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള ബസ്സ്റ്റാൻഡ് നിർമിക്കുകയോ ആണ് ലക്ഷ്യം. ദേശീയപാതക്കൊപ്പം നഗരത്തിന്‍റെ ഹൃദയഭാഗത്ത് ബസ്സ്റ്റാൻഡും യാഥാർഥ്യമാകുന്നതോടെ വലിയ മുന്നേറ്റമാണ് പൊന്നാനിക്കുണ്ടാവുക. MP PNN 2 പൊന്നാനി ചമ്രവട്ടം ജങ്ഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
