Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'വിജയാരവം' സമഗ്ര സ്കൂൾ...

'വിജയാരവം' സമഗ്ര സ്കൂൾ വിദ്യാഭ്യാസ പദ്ധതിയുമായി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ

text_fields
bookmark_border
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംയുക്തമായി ഈ അധ്യയന വർഷം നടപ്പാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടി 'വിജയാരവം' പദ്ധതി സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്കൂൾ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ സ്കൂളിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് ഫുട്ബാൾ പരിശീലനം ആരംഭിക്കും. പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനായി മെറിറ്റ് സ്കോളർഷിപ്, കരിയർ ഗൈഡൻസ് ക്ലാസ്, ചിത്രകല, സംഗീതം, പ്രവൃത്തി പരിചയം, അഭിനയം ഉൾപ്പെടുത്തി പരിശീലന കളരികൾ, എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, എൻ.ജി.സി, സ്കൗട്ട് ,എൻ.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്ക് ഭവനനിർമാണം, പഠനോപകരണ വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കും. തൈക്വാൻഡോ, കരാട്ടേ, സൈക്കിൾ പരിശീലനം എന്നിവയും സംഘടിപ്പിക്കും. അക്കാദമിക് രംഗത്ത് മികവ്​ നിലനിർത്താൻ പ്രത്യേക പരിശീലന പദ്ധതികൾ ആരംഭിക്കും. വാർത്തസമ്മേളനത്തിൽ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ പ്രസിഡൻറുമാരായ നസീർ തിരൂർക്കാട്, അബ്ദുസ്സലാം കാവുമ്പുറം, പ്രധാനാധ്യാപകരായ പി.കെ. പ്രേമ, സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറിമാരായ സുരേഷ് പൂവാട്ടു മീത്തൽ, സി. രജിത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story