Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:42 AM IST Updated On
date_range 26 Jun 2022 5:42 AM ISTപി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അക്കാദമി ബ്ലോക്ക് തുറന്നു
text_fieldsbookmark_border
വാണിയംകുളം: പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അക്കാദമി ബ്ലോക്കും 2016 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ (ഓപറേഷന്‍സ്) ഡോ. ആര്‍.സി. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. നെഹ്‌റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പി. മമ്മിക്കുട്ടി എം.എല്‍.എ, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, നെഹ്‌റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സി.ഇ.ഒയും സെക്രട്ടറിയുമായ ഡോ. ജ. കൃഷ്ണകുമാര്‍, ട്രസ്റ്റി ഡോ. പി. തുളസി എന്നിവര്‍ സന്നിഹിതരായിരുന്നു. 2016 ബാച്ചിലെ എം.ബി.ബി.എസ് ഒന്നാം റാങ്ക് പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. റോസ് ക്രിസ്റ്റി കരസ്ഥമാക്കിയതില്‍ അഭിമാനമുണ്ടെന്നും നെഹ്‌റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചവയാണെന്നും അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഡോക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. PK DAS - news photo: പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അക്കാദമി ബ്ലോക്കും 2016 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story