Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.യു, യൂത്ത്...

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം
cancel
ചങ്ങരംകുളം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ പ്രകടനം നടത്തി. കെ.എസ്​.യു ജില്ല സെക്രട്ടറിമാരായ ഹക്കീം പെരുമുക്ക്​, കണ്ണൻ നമ്പ്യാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, കോൺഗ്രസ്​ നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഷ്​റഫ് പുറത്താട്ട്, കോൺഗ്രസ്​ ആലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. മോഹനൻ, നിതിൻ ഭാസ്കർ, ശശി പൂക്കേപ്പുറത്ത്, അരുൺലാൽ കരണംകോട്, റിജാസ്, കെ.സി. അലി, റെജി ഒതളൂർ, ഷറഫുദ്ദീൻ ആലങ്കോട്, സലീം ആലങ്കോട് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ചങ്ങരംകുളത്ത് കെ.എസ്.യു-കോൺഗ്രസ് പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story