Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:48 AM IST Updated On
date_range 25 Jun 2022 5:48 AM IST'താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് തുറക്കണം'
text_fieldsbookmark_border
താനൂർ: റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണത്തിന് ആറ് മാസമായി അടച്ചിട്ടിരിക്കുന്ന താനൂർ തെയ്യാല-റോഡ് റെയിൽവേ ഗേറ്റ് അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് താനൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. താനൂർ-തെയ്യാല റോഡ് അടക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ഡി.ഒ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ 40 ദിവസത്തേക്ക് മാത്രമേ ഗേറ്റ് അടയ്ക്കുകയുള്ളൂവെന്നും പൈലിങ് പണി പൂർത്തീകരിച്ചാൽ ചെറിയ വാഹനങ്ങൾക്ക് പോകാൻ റോഡും റെയിൽവേ ഗേറ്റും തുറക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പൈലിങ് പൂർത്തീകരിച്ചിട്ട് മാസങ്ങളായിട്ടും റോഡും ഗേറ്റും തുറക്കാൻ അധികൃതർ തയാറായിട്ടില്ല. ആയിരക്കണക്കിന് യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ബദൽ സംവിധാനം ഒരുക്കാനും തയാറായിട്ടില്ല. താൽക്കാലികമായുള്ള ചിറക്കൽ റെയിൽ അണ്ടർ പാസ് ചെറിയ വാഹനങ്ങൾക്ക് പോലും ഉപയോഗയോഗ്യമല്ല. റെയിൽവേ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പാലക്കാട് ഡി.ആർ.എം.ഒയെയും താനൂർ നഗരസഭ ചെയർമാൻ തിരൂർ ആർ.ഡി.ഒയെയും കണ്ട് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി. അഷ്റഫ്, ജോയന്റ് സെക്രട്ടറി അഡ്വ. പി.പി. ഹാരിഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story