Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:38 AM IST Updated On
date_range 25 Jun 2022 5:38 AM ISTസ്ട്രീറ്റ് മെയിൻ ലൈൻ ഇല്ല; 'നിലാവ്' പദ്ധതിയിൽ എൽ.ഇ.ഡി സ്ഥാപിക്കൽ മുടങ്ങി
text_fieldsbookmark_border
പെരിന്തൽമണ്ണ: കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 'നിലാവ്' പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ തെരുവുകളിൽ സ്ട്രീറ്റ് മെയിൻ ലൈൻ ഇല്ലാത്തതിനാൽ എൽ.ഇ.ഡി സ്ഥാപിക്കുന്നത് മുടങ്ങി. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി കെ.എസ്.ഇ.ബി സ്ട്രീറ്റ് മെയിൻ ഇല്ലാത്ത വിളക്കുകാലുകളുടെ എണ്ണം എടുത്തുതുടങ്ങി. ഇതോടൊപ്പം പുതുതായി എൽ.ഇ.ഡി സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ അതും കണ്ടെത്തി ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾ അടക്കാൻ കെ.എസ്.ഇ.ബി നിർദേശിച്ചിട്ടുണ്ട്. നിലാവ് പദ്ധതി രണ്ടാംഘട്ടത്തിൽ 8.5 ലക്ഷം എൽ.ഇ.ഡി സ്ഥാപിക്കേണ്ടതിൽ 1.72 ലക്ഷത്തിന് ഓർഡർ നൽകുകയും 1.40 ലക്ഷം സ്ഥാപിക്കുകയും ചെയ്തു. ശേഷിക്കുന്നവ സ്ട്രീറ്റ് മെയിൻ ഇല്ലാത്തതിനാൽ സ്ഥാപിക്കാനാകുന്നില്ല. 2020ൽ നടന്ന പ്രാഥമിക പഠനപ്രകാരം 1.62 ലക്ഷം സ്ട്രീറ്റ് ലൈറ്റുകളിൽ സ്ട്രീറ്റ് മെയിൻ ഇല്ല. ഒരു വൈദ്യുതി ഓഫിസ് പരിധി മുഴുവൻ ഒറ്റ ലൈനിൽ ബന്ധിപ്പിക്കുന്നതാണ് സ്ട്രീറ്റ് മെയിൻ. മീറ്ററിന് 100 രൂപ നിരക്കിൽ 5670 കി.മീ ദൂരം ലൈൻ വലിക്കാൻ 56.7 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. സ്ട്രീറ്റ് മെയിൻ ഇല്ലാത്തിടത്ത് വലിക്കാൻ തുക കെട്ടണം. കൺട്രോൾ സ്വിച്ച് ഉപയോഗിക്കുന്നതിന്‍റെ സാധ്യത തേടുന്നുണ്ട്. നിലാവ് പദ്ധതിയുടെ ഭരണാനുമതി ഉത്തരവ് പ്രകാരം ഏഴു വർഷം വാറന്‍റി കാലയളവിൽ കേടായ ബൾബുകൾ കരാർ കമ്പനി സൗജന്യമായി ലഭ്യമാക്കണം. ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ച രണ്ടു ലക്ഷം എൽ.ഇ.ഡികളിൽ കേടായ ബൾബുകൾ മാറ്റിയിട്ടില്ല. ഇത് കെ.എസ്.ഇ.ബിയെ ഏൽപിച്ചാൽ ഓരോന്നിനും 166 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് പറയുന്ന കൂലി. പുറത്തേക്ക് ഇതിലേറെ തുകക്ക് നൽകാൻ പാടില്ലെന്നും ടെൻഡർ ചെയ്തേ പുറം ഏജൻസികളെ ഏൽപിക്കാനാവൂവെന്നും കെ.എസ്.ഇ.ബി നിർദേശിച്ചിട്ടുണ്ട്. 289.82 കോടി രൂപയാണ് നിലാവ് പദ്ധതിക്ക് കണക്കാക്കിയ ചെലവ്. തെരുവിൽ എൽ.ഇ.ഡി ബൾബുകൾ മാത്രം പ്രകാശിപ്പിക്കുന്നതാണ് പദ്ധതി. എനർജി എഫിഷ്യൻസി സർവിസസ് ലിമിറ്റഡിനെയാണ് ബൾബുകൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയത്. ഇ. ഷംസുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story