Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം സ്ത്രീയെ തള്ളിവീഴ്ത്തി മാല കവർന്നു

text_fields
bookmark_border
പെരിന്തൽമണ്ണ: ബൈക്കിലെത്തിയ രണ്ടുപേർ ആളൊഴിഞ്ഞ ഇടറോഡിൽ സ്ത്രീയെ തള്ളിവീഴ്ത്തി ഭീഷണിപ്പെടുത്തി ഒന്നര പവൻ സ്വർണമാല കവർന്നു. അങ്ങാടിപ്പുറം വലമ്പൂർ കുന്നത്തുപടി നാലുകണ്ണി പാലത്തിന് സമീപം വട്ടകശേരി ശാന്തയുടെ മാലയാണ് നഷ്​ടപ്പെട്ടത്. ഇവർ മാതാവിന്‍റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ മാസ്ക് ധരിച്ച ഒരാളാണ് ബൈക്ക് അടുത്ത് കൊണ്ടുവന്ന് നിർത്തി തള്ളിവീഴ്ത്തിയത്. മാല പൊട്ടിച്ചയുടൻ ശാന്തയുടെ സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലും അക്രമികൾ കത്തി കാണിച്ച്​ ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു. വീഴ്ചയിൽ ശാന്തക്ക് കൈക്ക്​ പരിക്കേറ്റു. സമീപത്ത് ആളുകൾ കുറവായതിനാൽ അക്രമികളെ പിടികൂടാനോ പിന്തുടരാനോ കഴിഞ്ഞില്ല. പെരിന്തൽമണ്ണ പൊലീസ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്ഥലത്തെത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story