Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതിയായ ആഭ്യന്തര...

മതിയായ ആഭ്യന്തര സർവിസുകളില്ല; കര പറ്റാതെ കരിപ്പൂർ

text_fields
bookmark_border
കരിപ്പൂർ: കോവിഡ്​ പ്രതിസന്ധിയെ മറികടന്ന്​ വ്യോമയാന രംഗം തിരിച്ചുവരവിന്‍റെ പാതയിലാകുമ്പോഴും ആവശ്യത്തിന്​ ആഭ്യന്തര സർവിസുകളില്ലാത്തത്​ കോഴിക്കോട്​ വിമാനത്താവളത്തിന്​ തിരിച്ചടിയാകുന്നു. കോവിഡിന്​ മുമ്പ്​ സർവിസുകൾക്കായി ജനപ്രതിനിധികൾ അടക്കമുള്ളവർ ശ്രമം നടത്തിയെങ്കിലും മഹാമാരി തിരിച്ചടിയായി. ഷെഡ്യൂൾ സർവിസുകൾ എല്ലായിടത്തും പുനരാരംഭിച്ചെങ്കിലും മതിയായ ആഭ്യന്തര സർവിസില്ലാത്തത്​​ കരിപ്പൂരിന്​ തിരിച്ചടിയാണ്​​. കോഴിക്കോട്​ കേന്ദ്രീകരിച്ചുള്ള ഐ.ടി പാർക്കുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും വളർച്ചക്കും കരിപ്പൂരിൽനിന്ന്​ കൂടുതൽ കണക്ടിവിറ്റി ആവശ്യമാണ്​. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവും കുറഞ്ഞ ആഭ്യന്തര സർവിസുള്ളത്​ ഇവിടെയാണ്​. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്​, ചെന്നൈ എന്നിവിടങ്ങളിലേക്കാണ്​ കേരളത്തിന്​ പുറത്തേക്കുള്ള സർവിസുകൾ. ബംഗളൂരു, ഹൈദരാബാദ്​, ചെന്നൈ എന്നിവിടങ്ങളിലേക്ക്​ 76 പേർക്ക്​ സഞ്ചരിക്കാവുന്ന ചെറു വിമാനത്തിലായിരുന്നു സർവിസ്​​. ബംഗളൂരുവിലേക്ക്​ മാത്രം 180 പേർക്ക്​ സഞ്ചരിക്കാവുന്ന എ 320 ഉപയോഗിച്ച്​ ഇൻഡിഗോ സർവിസ്​ നടത്തുന്നുണ്ട്​. ആഴ്ചയിൽ ഏഴ്​ സർവിസുണ്ടായിരുന്നത്​ 11 ആയും വർധിപ്പിച്ചിട്ടുണ്ട്​. ഇവ സ്ഥിരമാക്കുന്നതിനൊപ്പം വർധിപ്പിക്കുകയും വേണം. ബംഗളൂരുവിലേക്ക്​ ദിവസം മൂന്ന്​ സർവിസുകളെങ്കിലും കരിപ്പൂരിൽനിന്ന്​ നിർബന്ധമാണ്​. കൂടാതെ, ചെന്നൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്ക്​ സീറ്റ്​ കൂട്ടണം. മുംബൈയിലേക്ക്​ ആഴ്ചയിൽ 14ഉം ഡൽഹിയിലേക്ക്​ 11ഉം സർവിസുകളുള്ളതും വർധിപ്പിക്കണം. തിരുവനന്തപുരത്തേക്കാണ്​ ഇപ്പോൾ കരിപ്പൂരിൽനിന്ന്​ യാത്രപ്രശ്നം രൂക്ഷം​. എയർഇന്ത്യ എക്സ്​പ്രസിന്‍റെ ദോഹ, ബഹ്​റൈൻ സർവിസുകളുടെ കണക്ഷൻ വിമാനമാണ്​ ഇപ്പോഴുള്ളത്​. ഈ സർവിസ്​ അനുയോജ്യമായ സമയത്തല്ല. ഇതിന്​ പകരം കരിപ്പൂരിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ രാവിലെയും തിരികെ രാത്രിയിലും സർവിസ്​ ആരംഭിക്കണമെന്നാണ്​ ആവശ്യം. അഗത്തി, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക്​ പുതുതായി സർവിസ്​ തുടങ്ങണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story