Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്മാർട്ടാണ്​ ഈ...

സ്മാർട്ടാണ്​ ഈ അംഗൻവാടികൾ

text_fields
bookmark_border
പുന്നയൂര്‍ക്കുളം: പഞ്ചായത്തില്‍ 1.19 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഞ്ച് ഹൈടെക് അംഗൻവാടികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. ചമ്മന്നൂര്‍, പരൂര്‍, പുന്നൂക്കാവ്, ചെറായി, കുമാരന്‍പടി എന്നിവിടങ്ങളിലാണ് പുതു അംഗൻവാടികള്‍ പൂര്‍ത്തിയായത്. ചമ്മന്നൂര്‍ അംഗൻവാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന്​ എന്‍.കെ. അക്ബര്‍ എം.എല്‍.എ നിർവഹിക്കും. അടുത്ത ദിവസങ്ങളില്‍ മറ്റുള്ളവയുടെ ഉദ്ഘാടനവും നടക്കും. റര്‍ബന്‍ മിഷന്‍ ഫണ്ടും പഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. നിർമിതി കേന്ദ്രക്കാണ് നിർമാണച്ചുമതല. ചമ്മന്നൂരില്‍ 1333 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്​ 30.80 ലക്ഷമാണ് ചെലവ്. പരൂരിലെ 820 ചതുരശ്ര അടി കെട്ടിടത്തിന്​ 18.60 ലക്ഷം, പുന്നൂക്കാവിലെ 820 ചതുരശ്ര അടി കെട്ടിടത്തിന്​ 17.70 ലക്ഷം, ചെറായിൽ 820 ചതുരശ്ര അടി കെട്ടിടത്തിന്​ 18.20 ലക്ഷം, കുമാരന്‍പടിയിൽ 1333 ചതുരശ്ര അടി കെട്ടിടത്തിന്​ 26.60 ലക്ഷം എന്നിങ്ങനെയാണ് ചെലവ്​. ചമ്മന്നൂര്‍, കുമാരന്‍പടി അംഗൻവാടികള്‍ ജില്ലയിലെ വലിയ കെട്ടിടങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. പ്രത്യേകം പ്ലേ മാറ്റ് വിരിച്ച ഇന്‍ഡോര്‍ കളിക്കളങ്ങളും ഹൈടെക് പഠന സൗകര്യങ്ങളുമാണ് ഇവയുടെ പ്രത്യേകത. ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഡിജിറ്റല്‍ ടി.വി, ബേബി ഫ്രണ്ട്ലി ടോയ്​ലറ്റ്, വിശ്രമ മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ കെട്ടിടങ്ങളും ഇരുനിലകളാണ്​. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ചമ്മന്നൂര്‍, കുമാരന്‍പടി, പുന്നൂക്കാവ് അംഗൻവാടികള്‍ പണിതത്. ചമ്മന്നൂരില്‍ മൂന്ന്​ സെന്‍റ്​ സ്ഥലം കൂടി വാങ്ങിയിരുന്നു. മറ്റ് രണ്ടിടത്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ചാണ് പുതിയത് പണിതത്. തൃപ്പറ്റ്, ഉപ്പുങ്ങല്‍, പെരിയമ്പലം എന്നിവിടങ്ങളിലും 25 ലക്ഷം വീതം ചെലവില്‍ ഇതേ മാതൃകയില്‍ അംഗൻവാടികള്‍ നിർമിക്കുന്നുണ്ടെന്ന് വാർത്തസമ്മേളനനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ആലത്തയിൽ മുസ, കെ. ബിന്ദു, പ്രേമ സിദ്ധാർഥ എന്നിവരും പ​ങ്കെടുത്തു. 1 TCC CKD Uppugal ANGANA-VADI ഉപ്പുങ്ങൽ അംഗൻവാടി 2 TCC CKD Chammannoor ANGANAVADI ചമ്മന്നൂര്‍ അംഗൻവാടി 3 PKM CHERAYI ANGANAVADI ചെറായി അംഗൻവാടി 4 TCC CKD PADI ANGANAVADI കുമാരന്‍പടി അംഗൻവാടി 5 TCC CKD PAROOR ANGANAVADI പരൂര്‍ അംഗൻവാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story