Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃശൂരിലെ ശുദ്ധജല...

തൃശൂരിലെ ശുദ്ധജല വിതരണം: ട്രയൽ ​റൺ ഇന്ന്​

text_fields
bookmark_border
തൃശൂർ: തൃശൂരിലെ ശുദ്ധജല വിതരണ പ്രശ്നത്തിന്​ പരിഹാരമാകുന്നു. പീച്ചി ഫ്ലോട്ടിങ്​ ഇൻ ടേക്ക് പമ്പിങ് സംവിധാനത്തിന്‍റെ മോട്ടോർ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച രാത്രി വൈകിയും പ്രവൃത്തി പുരോഗമിക്കുകയാണ്. 215 എച്ച്​.പി വീതമുള്ള മൂന്ന് മോട്ടോറുകളാണ്​ ഒരേസമയം പ്രവർത്തിക്കാൻ കഴിയുക. എന്നാൽ, ആദ്യഘട്ടത്തിൽ ഒരു മോട്ടോറായിരിക്കും പ്രവർത്തിക്കുക. ഒരു ദിവസം 20 ദശലക്ഷം ലിറ്റർ വെള്ളം​ പമ്പ് ചെയ്യാനാകും. പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ലൈൻ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. കൂടാതെ 1000 കെ.വി.എ ട്രാൻസ്ഫോർമർ ചാർജിങ്ങും നടന്നു. ജലോപരിതലത്തിൽനിന്നുള്ള തെളിഞ്ഞ വെള്ളം ശുദ്ധീകരിച്ച്​ വിതരണത്തിന്​ ഉപയോഗിക്കുന്നതാണ്​ പുതിയ പദ്ധതി. പമ്പിങ് സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ പുതിയ 20 എം.എൽ.ഡി ട്രീറ്റ്മെന്‍റ്​ പ്ലാന്‍റ് വഴി പ്രതിദിനം 60 ലക്ഷം ലിറ്റർ വെള്ളം കൂടുതലായി കോർപറേഷന് ലഭ്യമാകും. വാട്ടർ അതോറിറ്റിയുടെ എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കോർപറേഷൻ മേയറടക്കമുള്ളവരുടെയും സാന്നിധ്യത്തിലാണ് ട്രയൽ നടക്കുക. മാസങ്ങളായി കോർപറേഷൻ കൗൺസിലിനെ ബഹളത്തിലാക്കുകയും വർഷങ്ങളായി മാറിവരുന്ന ഭരണസമിതികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ശുദ്ധജല വിതരണ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story