Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിളയോരം ഫാർമർ...

നിളയോരം ഫാർമർ പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നു

text_fields
bookmark_border
നിളയോരം ഫാർമർ പ്രൊഡ്യൂസർ കമ്പനി നിലവിൽവന്നു തിരൂർ: കൈമലശ്ശേരി കേന്ദ്രമായി നിളയോരം ഫാർമർ പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നു. കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. തൃപങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി. ശാലിനി അധ്യക്ഷയായിരുന്നു. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി വിശിഷ്ടാതിഥിയായിരുന്നു. മാറുന്ന കാലത്തോടൊപ്പം നൂതന ശാസ്ത്രീയ കൃഷിശീലങ്ങൾ വികസിപ്പിച്ചെടുത്ത് സമ്പന്നമായ കാർഷിക സംസ്കാരം നാടിന് സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിളയോരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന കർഷക പരിശീലന പരിപാടി തിരൂർ ബ്ലോക്ക് അസി. ഡയറക്ടർ ഓഫ് അഗ്രികൾചർ ബീന മജീദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം ഫാം മാനേജർ പി. സന്ധ്യ, എൻ.സി. ബാലകൃഷ്ണൻ, പി.കെ. ആഷിഖ്, ഷാജുദ്ദീൻ പുറത്തൂർ എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story