Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​സൊഹാറിൽനിന്ന്​...

​സൊഹാറിൽനിന്ന്​ ഇന്ത്യയിലേക്കുളള ആദ്യ സർവിസ്​ കരിപ്പൂരിലേക്ക്​

text_fields
bookmark_border
എയർ ​അറേബ്യ അബൂദബി സർവിസുകൾ പത്തായി വർധിപ്പിക്കുന്നു കരിപ്പൂർ: ഒമാനിലെ സൊഹാറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള ആദ്യ സർവിസ്​ കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​. സലാം എയർ ജൂലൈ 22 മുതലാണ്​ സർവിസ്​ ആരംഭിക്കുക. 2014ൽ പ്രവർത്തനം ആരംഭിച്ച്​ 2017ൽ അന്താരാഷ്ട്ര സർവിസുകൾ തുടങ്ങിയ സൊഹാർ വിമാനത്താവളത്തിൽനിന്ന്​ ആദ്യമായാണ്​ ഒരു ഇന്ത്യൻ നഗരത്തിലേക്ക്​ വിമാനം വരുന്നത്​. ​ നിലവിൽ സലാം എയർ ആഴ്ചയിൽ രണ്ട്​ ദിവസം സലാലയിലേക്ക്​ കരിപ്പൂരിൽനിന്ന്​ സർവിസ്​ നടത്തുന്നുണ്ട്​. ഇതിന്​ പുറമെയാണ്​ സൊഹാറിലേക്ക്​ ​വെള്ളി, ചൊവ്വ ദിവസങ്ങളിൽ പറക്കുക. സൊഹാറിൽനിന്ന്​ പുലർച്ച 12.25ന് (പ്രാദേശിക സമയം)​ പുറപ്പെടുന്ന വിമാനം രാവിലെ 5.35ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 6.20ന്​ പുറപ്പെട്ട്​ 8.15ന്​ സൊഹാറിലെത്തും. സലാലയിലേക്ക്​ വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സലാം എയറിന്‍റെ കരിപ്പൂരിൽ നിന്നുള്ള വിമാനം​. ഇതോടെ ഒമാനിലെ​ മൂന്ന്​ വിമാനത്താവളങ്ങളിലേക്കും സർവിസ്​ നടത്തുന്ന ഇന്ത്യയിലെ ഏക വിമാനത്താവളവും കരിപ്പൂരാകും. ഒമാൻ എയർ എല്ലാ ദിവസവും മസ്കത്തിലേക്കാണ്​ സർവിസ്​. കരിപ്പൂരിൽനിന്ന്​ അബൂദബിയിലേക്ക്​ എയർ അറേബ്യ അടുത്ത മാസം മുതൽ സർവിസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്​. ഇപ്പോൾ, ആഴ്ചയിൽ ഏഴ്​ സർവിസുകളാണ്​ എയർ അറേബ്യ അബൂദബിയിലേക്ക്​ നടത്തുന്നത്​. ജൂലൈ 19 മുതൽ ഇത്​ പത്തായി വർധിപ്പിക്കും. അബൂദബി-കോഴിക്കോട്​ സെക്​ടറിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകീട്ട്​ 6.05ന്​ പുറപ്പെട്ട്​ രാത്രി 11.30ന്​ കരിപ്പൂരിലെത്തും. തിരികെ ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ പുലർച്ച 12.10ന്​ പുറപ്പെടുന്ന വിമാനം 2.35ന്​ അബൂദബിയിലെത്തുന്ന രീതിയിലാണ്​ അധിക സർവിസുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story