Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:41 AM IST Updated On
date_range 24 Jun 2022 5:41 AM ISTകൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
text_fieldsbookmark_border
പാലക്കാട്: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ജൂൺ 27, 28 തീയതികളിൽ പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും. 27ന് രാവിലെ 9.30ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന് 450 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. സഹദേവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ മുഴുവൻ സമയവും സമ്മേളനത്തിലുണ്ടാകും. 27ന് വൈകീട്ട് അഞ്ചിന് ദേശീയ സെമിനാർ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുല്ല, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രസിഡന്റ് സുഖ്ബീർ സിങ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി കോനിക്കര പ്രഭാകരൻ, സ്വാഗതസംഘം ജനറൽ കൺവീനർ ടി.കെ. അച്യുതൻ, വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി എം. ഹരിദാസ്, കെ. പഴണി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story