Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.ഐ പ്രവർത്തകർ...

സി.പി.ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു

text_fields
bookmark_border
സി.പി.ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു
cancel
വൈരങ്കോട്: റോഡ് തകർന്ന് വർഷങ്ങളായിട്ടും നേരെയാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പുല്ലൂർ കുറ്റിയാലിൽ സി.പി.ഐ പുല്ലൂർ ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ലോക്കൽ സെക്രട്ടറി എ.പി. രാജു സമരം ഉദ്ഘാടനം ചെയ്തു. തിരൂർ വൈരങ്കോട് റോഡിൽ താനൂർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതോടെയാണ് കുറ്റിയാൽ ഭാഗത്ത് റോഡിന്‍റെ തകർച്ച പൂർണമായത്. റോഡിന്‍റെ ശോച്യാവസ്ഥക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചത്. സുൽഫിക്കർ ബാബു പുല്ലൂർ അധ്യക്ഷത വഹിച്ചു. വിനോദ് പള്ളിയാലിൽ, സലാം ആയപള്ളി, മനോജ്‌, സൈനുദ്ദീൻ, മുരളി, ശശി, പ്രകാശൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു. photo F No A 20 പുല്ലൂർ കുറ്റിയാലിൽ സി.പി.ഐ പ്രവർത്തകരുടെ റോഡ് ഉപരോധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story