Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനശാല ആരംഭിച്ചു

വായനശാല ആരംഭിച്ചു

text_fields
bookmark_border
വായനശാല ആരംഭിച്ചു
cancel
പുന്നയൂർക്കുളം: കാലുഷ്യം മാറി മനസ്സ്​​ ശാന്തമാക്കാൻ വായനയിലൂടെ സാധിക്കുമെന്നും മനുഷ്യനെ മനുഷ്യനാക്കുന്നത് വായനയാണെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രങ്ങളെ നിരാകരിക്കാൻ പ്രാപ്തമാക്കുന്ന വായന സംസ്കാരമാണ് വീണ്ടെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുന്നയൂർക്കുളം അൻസാർ കോളജ്​ വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻസാർ ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒ ഡോ. മുഹമ്മദ്‌ നജീബ് അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. സാംസ്കാരിക സംഗമം പുന്നയൂർക്കുളം പഞ്ചായത്ത് പ്രഡിഡന്‍റ്​ ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഇ.കെ. നിസാർ, അബ്ദുൽ പുന്നയൂർക്കുളം, മുഹമ്മദുണ്ണി, അബ്ദുസ്സമദ് അണ്ടത്തോട് എന്നിവർ സംസാരിച്ചു. അൻസാർ കോളജ് അഡ്മിനിസ്ട്രേറ്റർ പി. ജലീൽ സ്വാഗതവും പ്രിൻസിപ്പൽ ഇൻ-ചാർജ് ജംഷീന നന്ദിയും പറഞ്ഞു. TCC CKD Ansar reading room പുന്നയൂർക്കുളം അൻസാർ കോളജിന്‍റെ വായനശാല എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story