Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:41 AM IST Updated On
date_range 23 Jun 2022 5:41 AM IST'ഞങ്ങളും കൃഷിയിലേക്ക്' പച്ചക്കറി വിളവെടുത്തു
text_fieldsbookmark_border
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരം പെരുന്തുന്തൊടിപാടം മേലകത്ത് ഹസ്സൻ ഉണ്ടാക്കിയ പച്ചക്കറി വിളവെടുപ്പ് പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിച്ചു. വെണ്ട, വഴുതന, പയർ, ചിരങ്ങ, ചീര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. കാർഷിക വികസന സമിതി അംഗമായ ഹസൻ ചേലേമ്പ്രയിൽ എല്ലാ വർഷവും നെൽകൃഷി നടത്തുന്ന അപൂർവം കർഷകരിൽ ഒരാളാണ്. പ്രസിഡന്റ് എ.പി. ജമീല അധ്യക്ഷത വഹിച്ചു. പെരുന്തൊടിപ്പാടം സ്കൂളിലെ കുട്ടികളുടെ നാടൻപാട്ട് കൃഷി വിളവെടുപ്പിന് ആവേശം പകർന്നു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ബേബി, കെ.പി. അഫ്സത്ത് ബീവി, ഇക്ബാൽ പൈങ്ങോട്ടൂർ, ടി.പി. സമീറ, സി. ഹസ്സൻ, എം.കെ. അസ്ലം, അസിറ മുംതാസ്, അനിത സുനി, കൃഷി ഓഫിസർ നീനു രവീന്ദ്രനാഥ്, ടി.കെ. വേണുഗോപാലൻ, അമ്പായത്തിങ്ങൽ അബൂബക്കർ, ഹെഡ്മിസ്ട്രസ് വി.പി. സുഹറ, ഉമ്മർ ഫാറൂഖ്, എം.കെ. അബ്ദുൽ അലി എന്നിവർ സംസാരിച്ചു. വിളവെടുത്ത പച്ചക്കറി മുഴുവനായും പരിപാടിയിൽ പങ്കെടുത്തവർക്ക് സൗജന്യമായി വിതരണം ചെയ്തു. MT VLKN 5 ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരമുള്ള പച്ചക്കറി വിളവെടുപ്പ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
