Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:40 AM IST Updated On
date_range 23 Jun 2022 5:40 AM IST'വിദൂര വിദ്യാഭ്യാസ സമ്പ്രദായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം'
text_fieldsbookmark_border
മലപ്പുറം: സംസ്ഥാനത്തെ റെഗുലര്‍ യൂനിവേഴ്‌സിറ്റികളില്‍ യു.ജി.സിയുടെ അംഗീകാരത്തോടെ നടന്നുവന്ന വിദൂര, പ്രൈവറ്റ് പഠനസംവിധാനം നിര്‍ത്തലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഓള്‍ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രാരംഭഘട്ടത്തില്‍ മാത്രം എത്തിനില്‍ക്കുന്ന ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ പേരുപറഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഈ നീക്കം സ്വകാര്യ സ്വാശ്രയ കോളജുകളെയും സംസ്ഥാനത്ത് വരാന്‍ പോകുന്ന സ്വകാര്യ കൽപിത സർവകലാശാലകളെയും സഹായിക്കുന്നതിന് മാത്രമേ ഉപകരിക്കൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എം. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പി.ജി. രാമദാസ്, പി.എസ്. സജീവന്‍, അബ്ദുറഹിമാന്‍കുട്ടി, എ.വി. കൃഷ്ണന്‍, ഉഷ സഹദേവന്‍, കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി. ദയാനന്ദന്‍ സ്വാഗതവും ടി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story