Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:33 AM IST Updated On
date_range 23 Jun 2022 5:33 AM ISTപൊന്നാനിയിൽ സമഗ്ര കടൽ സംരക്ഷണ നിർമാണ പഠനത്തിന് തുടക്കം
text_fieldsbookmark_border
പൊന്നാനി: കടൽക്ഷോഭ ഭീഷണി നേരിടുന്ന പൊന്നാനി തീരമേഖലയിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതികവിദഗ്ധരുടെ പഠനത്തിന് തുടക്കമായി. 2018-19ലെ ഭാരതപ്പുഴയോരത്തെ പ്രളയത്തെത്തുടർന്ന് മെട്രോമാൻ ഇ. ശ്രീധരൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നുള്ള പഠനത്തിനും കടൽക്ഷോഭ പ്രതിരോധത്തിനുള്ള ശാസ്ത്രീയമാർഗം ഏതെന്ന് കണ്ടെത്തുന്നതിന്‍റെയും ഭാഗമായാണ് സംഘം പൊന്നാനി കടലോരത്ത് സന്ദർശനം നടത്തിയത്. കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള തീരദേശത്താണ് സാധ്യതപഠനം നടത്തുന്നത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, ഹിളർപള്ളി, വെളിയങ്കോട്, തണ്ണിത്തുറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് സന്ദർശനം നടന്നത്. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തും സമഗ്രപഠനം നടത്തും. സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റാണ് (സി.ഡബ്ല്യു.ആർ.ഡി.എം) അഴിമുഖത്തിന്റെ വലുപ്പത്തെക്കുറിച്ച് പഠനം നടത്തുന്നത്. പൊന്നാനിയുടെ സാഹചര്യം മനസ്സിലാക്കിയുള്ള പഠനറിപ്പോർട്ട് സർക്കാറിന് കൈമാറും. പിന്നീട് ഉചിതമായ കടൽക്ഷോഭ പ്രതിരോധമാർഗം സ്വീകരിക്കാനാണ് തീരുമാനം. കെ.ഇ.ആർ.ഐ സൂപ്രണ്ടിങ് എൻജിനീയർ സുപ്രഭ, ചെല്ലാനം പ്രോജക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അബ്ബാസ്, കോസ്റ്റൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അജ്മൽ, പൊന്നാനി ഇറിഗേഷൻ അസിസ്റ്റന്‍റ് എൻജിനീയർ സുരേഷ്, മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. Photo: MP PNN 1 സമഗ്ര കടൽ സംരക്ഷണനിർമാണ പഠനത്തിന് മുന്നോടിയായി ഉന്നതസംഘം പൊന്നാനി കടൽത്തീരം സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
