Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനറൽ ബോഡിയും വ്യാപാരി...

ജനറൽ ബോഡിയും വ്യാപാരി സംഗമവും

text_fields
bookmark_border
ജനറൽ ബോഡിയും വ്യാപാരി സംഗമവും
cancel
ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ മേഖല യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് നാലകത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രകാശ് എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പരിധിയിൽ 50 വർഷം പൂർത്തിയാക്കിയ മുതിർന്ന വ്യാപാരികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. ഷെഹീർ മുഖ്യാതിഥിയായിരുന്നു. ഫൈസൽ മാറഞ്ചേരി, പി.പി. ഖാലിദ്, വാർഡ് അംഗം അബ്ദുൽ സലാം, മൊയ്തുണ്ണി ചങ്ങരംകുളം, ഇ.വി. മുജീബ്, ആഷിക് ഗാർഡൻസ് എന്നിവർ സംസാരിച്ചു.. ഭാരവാഹികളായി അബ്ദുൽ റസാഖ് നാലകത്ത് (പ്രസി.), ഇ.വി. മുജീബ് കോക്കൂർ (ജന. സെക്ര.), ബഷീർ കോക്കൂർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികൾക്ക് മാമു കല, ജാഫർ വളയംകുളം, സുബ്രഹ്മണ്യൻ, ബാബു വൈക്കത്ത്, ഉമ്മർ റാനിയ, അൻസാർ സന എന്നിവർ നേതൃത്വം നൽകി. ഫോട്ടോ വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ മേഖല യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story