Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:47 AM IST Updated On
date_range 22 Jun 2022 5:47 AM ISTകോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
തിരൂരങ്ങാടി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നതിൽ പ്രതിഷേധിച്ച് നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞി സെൻട്രൽ ബസാർ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ യു.വി. അബ്ദുൽ കരീം, അനിൽകുമാർ, ഭാസ്കരൻ പുല്ലാണി, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുസ്സലാം നിലങ്ങത്ത്, ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡന്‍റ് പി.കെ.എം. ബാവ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.പി. മുനീർ, സെക്രട്ടറി ഷഫീഖ് ചമ്മട്ടി എന്നിവർ സംസാരിച്ചു. മുജീബ് കുണ്ടൂർ സ്വാഗതവും സകരിയ മറ്റത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story