Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓപൺ സർവകലാശാല: കെ.ടി....

ഓപൺ സർവകലാശാല: കെ.ടി. ജലീൽ കേരളത്തോട്​ ചെയ്ത ​​​ദ്രോഹം -എം.എസ്​.എഫ്​

text_fields
bookmark_border
മലപ്പുറം: യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കുവേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്​ട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്ന്​ എം.എസ്​.എഫ്​. ഒന്നാം പിണറായി സർക്കാറിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ കേരളത്തോട്​ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ്​ പറഞ്ഞു. ശാശ്വത പരിഹാരം സീറ്റുവർധനയല്ല, അധിക ബാച്ച് അനുവദിക്കലാണ്. വിദ്യാഭ്യാസമന്ത്രിയെ കണ്ട്​ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്​. സംഘടനയെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സ്​കോളർഷിപ്പിൽ നിലവില്‍ പ്രവേശനം നേടിയ വിദ്യാർഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ്​ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, ട്രഷറര്‍ സി.കെ. നജാഫ്, വൈസ് പ്രസിഡന്‍റുമാരായ ഷറഫുദ്ദീന്‍ പിലാക്കല്‍, ഷജീര്‍ ഇഖ്ബാല്‍, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story