Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ഞിപ്പുര-മൂടാൽ...

കഞ്ഞിപ്പുര-മൂടാൽ ബൈപാസ് പൂർത്തീകരണം: ആവശ്യമായ ഫണ്ട് അനുവദിക്കണം -എം.എൽ.എ

text_fields
bookmark_border
വളാഞ്ചേരി: കഞ്ഞിപ്പുര -മൂടാൽ ബൈപാസ് നിർമാണ കാര്യത്തിൽ സർക്കാർ നിസ്സംഗത വെടിഞ്ഞ് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും പ്രവൃത്തി എത്രയുംവേഗം പൂർത്തീകരിക്കണമെന്നും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. കഞ്ഞിപ്പുര -മൂടാൽ ബൈപാസ് നിർമാണത്തിൽ സർക്കാറിന്‍റെ അനാസ്ഥ അവ സാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ സമരം ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. കഞ്ഞിപ്പുര -മൂടാൽ, കോട്ടക്കൽ -പുത്തൂർ ചെനക്കൽ ബൈപാസുകളുടെ പൂർത്തീകരണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കേണ്ടത് ആവശ്യമായതിനാൽ വരുന്ന നിയമസഭ കാലയളവിൽ ധനം, പൊതുമരാമത്ത് എന്നീ വകുപ്പുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കാൻ ആവശ്യപ്പെടും. പുതിയ എസ്റ്റിമേറ്റ് പ്രകാരം 28 കോടി രൂപ പദ്ധതിയുടെ പൂർത്തീകരണത്തിന് ആവശ്യമാണ്. 13.42 കോടിക്ക് ടെൻഡർ ചെയ്ത് നടന്നുവരുന്ന പ്രവൃത്തിക്ക് 15 കോടിയോളം രൂപ ആവശ്യമാണ്. പൊതുമരാമത്ത് ഡിസൈൻ വിങ്​ സ്ഥലം സന്ദർശിച്ച് തയാറാക്കിയ ഡിസൈൻ പ്രകാരം കയറ്റിറക്കങ്ങൾ, വളവുകൾ എന്നിവ പരമാവധി കുറച്ച് തയാറാക്കിയ എസ്റ്റിമേറ്റിൽ റോഡ് കട്ടിങ്​, ഫില്ലിങ്, സംരക്ഷണഭിത്തി, കൾവർട്ടുകൾ എന്നിവയുടെ അളവുകൾ നേരത്തേയുള്ള എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതിൽനിന്ന്​ കൂടുതലായി വന്നതിനാലാണ് എസ്റ്റിമേറ്റ് നിരക്കിൽ വലിയ മാറ്റം വന്നത്. 2021 സെപ്​റ്റംബർ 30ന്​ ബൈപാസ് സന്ദർശിച്ച വകുപ്പ് മന്ത്രിയോട് റബറൈസ് ചെയ്ത് നവീകരണം, യൂട്ടിലിറ്റി ഷിഫ്റ്റിങ്​ എന്നിവക്ക് കൂടുതൽ ഫണ്ട് വേണമെന്ന് ബോധ്യപ്പെടുത്തിയിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story