Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടറാവാം,...

ഡോക്ടറാവാം, എൻജിനീയറാവാം; മാറാക്കര ഗ്രാമപഞ്ചായത്ത്​ ഒപ്പമുണ്ട്

text_fields
bookmark_border
കാടാമ്പുഴ: ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ച ദിവസം തന്നെ വിദ്യാർഥികൾക്ക് പിന്തുണയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്‌. പരീക്ഷയിൽ ഉന്നത വിജയം നേടുകയും എന്നാൽ, സാമ്പത്തികപ്രയാസം മൂലം പ്രവേശന പരീക്ഷ കോച്ചിങ്​ ക്ലാസുകളിൽ പോകാൻ കഴിയാത്തവരുമായ വിദ്യാർഥികൾക്ക് ഒരു വർഷത്തെ റിപീറ്റ് എൻട്രൻസ് കോച്ചിങ്​ ക്ലാസ് സൗജന്യമായി നൽകുമെന്ന് ഗ്രാമപഞ്ചായത്ത്‌ അധികൃതർ. 'അഗ്നിച്ചിറക്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്​. മലബാർ പ്ലാറ്റിനം ഫൗണ്ടേഷന്‍റെ സഹകരത്തോടെയാണ് കുട്ടികളെ മെഡിക്കൽ- എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് സജ്ജമാക്കുക. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും ഉന്നത മാർക്ക് നേടിയവരെയുമാണ് ഇതിനായി പരിഗണിക്കുക. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർഥിയാണെന്ന വാർഡ് അംഗത്തിന്‍റെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുകയെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.പി. സജ്‌ന, വൈസ് പ്രസിഡന്‍റ് ഉമറലി കരേക്കാട്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പാമ്പലത്ത് നജ്മത്ത് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story