Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

നീറ്റാണിമ്മല്‍-ലക്ഷംവീട് കോളനി റോഡ്​ തകര്‍ച്ച: നഗരസഭ കാര്യാലയം ഉപരോധിച്ചുള്ള ജനകീയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

text_fields
bookmark_border
നീറ്റാണിമ്മല്‍-ലക്ഷംവീട് കോളനി റോഡ്​ തകര്‍ച്ച: നഗരസഭ കാര്യാലയം ഉപരോധിച്ചുള്ള ജനകീയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
cancel
കൊണ്ടോട്ടി: പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കൊണ്ടോട്ടി നഗരസഭയിലെ ഒന്നാം വാര്‍ഡ് നീറ്റാണിമ്മല്‍ ലക്ഷംവീട് കൊളപ്പള്ളി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ നഗരസഭ ഉപരോധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രാവിലെ എട്ടോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത നാല്‍പതോളം പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ എട്ടോടെ എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ഓഫിസ് പൂട്ടിയിടുകയായിരുന്നു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നതോടെ 12.30നാണ് ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാനായത്. സമരത്തിന്​ നേതൃത്വം നല്‍കിയ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീടിവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. കൊളത്തൂര്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ജനകീയ പ്രതിഷേധം. ഉപരോധസമരം സെക്രട്ടറി കമ്പത്ത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പാറപ്പുറം അബ്ദുറഹ്മാന്‍, സി.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, വി.പി. മുഹമ്മദ്കുട്ടി, കൗണ്‍സിലര്‍ ശിഹാബ് കോട്ട, പി.എന്‍. ജാഫര്‍, കെ.പി. റസാഖ്, യു. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 4uparodham കൊണ്ടോട്ടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ ഒന്നാം വാര്‍ഡ് ജനകീയ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്​ നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story