Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടർമാരുടെ എണ്ണം...

ഡോക്ടർമാരുടെ എണ്ണം കുറവ്; അരീക്കോട് താലൂക്ക് ആശുപത്രിയിൽ രോഗികൾ വലഞ്ഞു

text_fields
bookmark_border
ഡോക്ടർമാരുടെ എണ്ണം കുറവ്; അരീക്കോട് താലൂക്ക് ആശുപത്രിയിൽ രോഗികൾ വലഞ്ഞു
cancel
അരീക്കോട്: താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. ആശുപത്രിയിൽ എത്തിയ രോഗികളും കൂടെ എത്തിയവരുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരത്തിനടുത്ത് രോഗികളാണ് പരിശോധനക്ക് എത്തിയത്. എന്നാൽ, ഇവരെ ചികിത്സിക്കാൻ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ്​ ഉണ്ടായിരുന്നത്. ഇതുമൂലം പനി ഉൾപ്പെടെ രോഗവുമായി എത്തിയ കുട്ടികളും മുതിർന്നവരും ഏറെ കാത്തിരുന്നാണ് പരിശോധനക്ക്​ വിധേയമായത്. അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രി അത്യാവശ്യഘട്ടങ്ങളിൽ പരിസരവാസികൾക്ക് ഉപകാരപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ മുതൽ ഉച്ചക്ക്​ രണ്ട്​ വരെ എട്ട് ഡോക്ടർമാരുടെ സേവനവും ഉച്ചക്ക്​ ശേഷം​ വൈകീട്ട്​ ആറ്​ വരെ ഒരു ഡോക്ടറുടെ സേവനവും നിലവിലുണ്ട്. ഞായറാഴ്ച രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിലുള്ളത്. ഇത് ഇവിടെയെത്തുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണ്. പലപ്പോഴും കുറഞ്ഞ സമയംകൊണ്ട് ആയിരത്തിൽ കൂടുതൽ രോഗികൾ എത്തുന്നത്​ കാരണം ശരിയായ രീതിയിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർക്കും സാധിക്കുന്നില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടെങ്കിലും നിലവിൽ വൈകീട്ട്​ ആറോടെ ആശുപത്രി അടക്കുന്ന സാഹചര്യമാണ്. ഇതുമൂലം രാത്രി ഉൾപ്പെടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്. എന്നാൽ, ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികൾ ഉൾപ്പെടെ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് അരീക്കോട് സൗഹൃദം ക്ലബ് പ്രസിഡന്‍റ്​ സി.ടി. മുനീർ ബാബു പറഞ്ഞു. ME ARKD AREEKODE HOSPITAL അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പരിശോധനക്കെത്തിയ രോഗികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story