Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മലപ്പുറം ദേശീയ...

'മലപ്പുറം ദേശീയ ഫുട്​ബാൾ താരങ്ങളെ സൃഷ്ടിക്കുന്നു'

text_fields
bookmark_border
മലപ്പുറം: മലപ്പുറം ദേശീയതലത്തിലുള്ള ഫുട്​ബാൾ താരങ്ങളെ സൃഷ്ടിക്കുന്നുവെന്ന്​​ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ മുൻ ചീഫ്​ ഓപറേറ്റിങ്​ ഓഫിസർ കിഷോർ ടൈഡ്​. ഫുട്‌ബാള്‍ സംസ്‌കാരം നിറഞ്ഞുനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. ഒന്ന് പ്രോത്സാഹനം നല്‍കിയാല്‍ ഒരുപാട് താരങ്ങളെ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. ഇന്ത്യൻ ഫുട്​ബാളിന്‍റെ പ്രധാന കേന്ദ്രമാണ്​ മലപ്പുറമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജില്ലയിൽ ആരംഭിക്കുന്ന ബൈച്ചുങ്​ ബൂട്ടിയ ഫുട്​ബാൾ സ്കൂൾ പ്രവർത്തനം മലപ്പുറത്തെ ഫുട്​ബാൾ പരിശീലകരോടും മുൻതാരങ്ങളോടും വിശദീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേ​ശീയ ടീം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ 2015-18 കാലത്തായിരുന്നു അസം സ്വദേശിയായ ഇദ്ദേഹം എ.ഐ.എഫ്​.എഫിൽ ഉണ്ടായിരുന്നത്​. ഇദ്ദേഹത്തിന്‍റെ കാലയളവിലായിരുന്നു താരങ്ങൾക്ക്​ ക്ലബുകൾ മാറാൻ ഏകീകൃത രജിസ്​ട്രേഷൻ സംവിധാനം ആരംഭിച്ചത്​. ജില്ലയില്‍ നിലമ്പൂര്‍ പി.വി.എസ് സ്‌കൂളിലാണ് ഇവരുടെ റെഡിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. കൂടാതെ കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലും തുടങ്ങി. ജില്ലയിലെ പ്രവർത്തനങ്ങൾ ടൈഡ്​ വിശദീകരിച്ചു. 11 മുതല്‍ 18 വയസ്സ്​ വരെ പ്രായമുള്ളവർക്കാണ്​ അവസരം ലഭിക്കുക. ഇതിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തും. വിവിധ ഘട്ടങ്ങളിലൂടെയാണ്​ കുട്ടികളെ തെരഞ്ഞെടുക്കുക​. തെരഞ്ഞെടുക്കപ്പെട്ടവരിൽ 20 ശതമാനം പേർക്ക്​ സ്​കോളർഷിപ്​ നൽകും. പരിശീലകരെയും വാർത്തെടുക്കും. കൂടിക്കാഴ്ചയിൽ എം.എസ്.പി അസി. കമാണ്ടന്‍റ്​ യു. ഹബീബ് റഹ്മാന്‍, സൂപ്പര്‍ അഷ്‌റഫ്, സുരേന്ദ്രന്‍ മങ്കട, ഷാജറുദ്ദീന്‍ കോപ്പിലാന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ജവഹർ അലി, ശശി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: m3 football: കിഷോർ ടൈഡ്​ ബൈച്ചുങ്​ ബൂട്ടിയ സ്​കൂൾ പ്രവർത്തനം വിശദീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story