Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:39 AM IST Updated On
date_range 21 Jun 2022 5:39 AM ISTകുറ്റിപ്പുറം ടൗണിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടി കർശനമാക്കും
text_fieldsbookmark_border
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ ട്രാഫിക് നിയമം കർശനമാക്കുന്നു. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ട്രാഫിക് റെഗുലേറ്ററി യോഗം ചേർന്നതിന് ശേഷമാണ് പരിശോധന നടത്തിയത്. ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാനും ഫുട്പാത്തിലെ കച്ചവടങ്ങൾ ഒഴിപ്പിക്കാനും ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ തീരുമാനിച്ചു. അനധികൃതമായി ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമനടപടി കർശനമാക്കും പഞ്ചായത്തും പൊലീസും സംയുക്തമായി ബോധവത്കരണ അനൗൺസ്മെന്റ് നടത്തും. എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ അനുവാദം നൽകിയതിൽ കൂടുതൽ വാഹനങ്ങൾ നിർത്തിയിടുന്നുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി എടുക്കാനും തീരുമാനമായി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഫസീന അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ ശശീന്ദ്രൻ മേലേതിൽ, പി.ഡബ്ല്യു.ഡി അധികൃതർ, വില്ലേജ് ഓഫിസർ, ഓട്ടോ തൊഴിലാളി യൂനിയൻ ഭാരവാഹികൾ, ബസ് തൊഴിലാളി യൂനിയൻ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story