Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:40 AM IST Updated On
date_range 20 Jun 2022 5:40 AM ISTകാക്കത്തോട് പാലം നിർമാണം പൂർത്തിയായി; ഉദ്ഘാടനം ഉടൻ
text_fieldsbookmark_border
വണ്ടൂർ: മഞ്ചേരി -വണ്ടൂർ മണ്ഡലങ്ങളെയും പോരൂർ -പാണ്ടിക്കാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കാക്കത്തോട് പാലത്തിന്‍റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും. വടപുറം -പട്ടിക്കാട് സംസ്ഥാനപാതയിലെ അയനിക്കോട്ട് സ്ഥിതിചെയ്യുന്ന കാക്കത്തോടിന് കുറുകെ നിർമാണം പൂർത്തിയാക്കിയ പാലത്തിന് നാല് കോടിയാണ് ചെലവ്. കിഫ്ബിയിൽ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലെ പാലം ദ്രവിച്ച് അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. 2020 ജൂണിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് തറക്കല്ലിട്ടത്. കോവിഡ് രണ്ടാം തരംഗവും കനത്ത മഴയും കാരണം പദ്ധതി പൂർത്തീകരണത്തിന് കാലതാമസം നേരിട്ടു. പുതിയപാലം ഗതാഗത യോഗ്യമാകുന്നതോടെ തമിഴ്നാട്ടിൽനിന്നടക്കം വഴിക്കടവ്, നിലമ്പൂർ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. ഈ ഭാഗങ്ങളിലുള്ളവർ ചികത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളെയാണ്. പഴയ പാലത്തിൽ ആംബുലൻസുകളടക്കമുള്ളവ ഗതാഗതക്കുരുക്കിൽ പെടുന്നത് പതിവായിരുന്നു. 22 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനോടുകൂടി ആകെ 44 മീറ്ററാണ് നീളം. 7.50 മീറ്റർ റോഡ് വേയും ഇരുവശത്തും 1.50 മീറ്റർ വീതം നടപ്പാതകളും അടക്കം 11 മീറ്ററാണ് പാലത്തിന്‍റെ വീതി. പാണ്ടിക്കാട് ഭാഗത്തേക്ക് 471 മീറ്ററും വണ്ടൂർ ഭാഗത്തേക്ക് 14 മീറ്ററുമാണ് അപ്രോച്ച് റോഡ്. മഠത്തിൽ കൺസ്ട്രക്ഷനാണ് പുനർനിർമാണ കരാർ ഏറ്റെടുത്തത്. MN wdr Palam caption: പ്രവൃത്തി പൂർത്തിയായ കാക്കത്തോട് പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
