Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:49 AM IST Updated On
date_range 19 Jun 2022 5:49 AM ISTവടശ്ശേരിയിൽ ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
എടവണ്ണ: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ വടശ്ശേരിയിൽ പിക്അപ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ എടവണ്ണ ഭാഗത്തുനിന്ന് എത്തിയ പിക്അപ് വാനും അരീക്കോട് ഭാഗത്തുനിന്ന് എത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്അപ് വാനിൽ അകപ്പെട്ട ഡ്രൈവറെ നാട്ടുകാരുടെ അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ സാധിച്ചത്. വിളയിൽ സ്വദേശി അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ പിക്അപ് വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. എടവണ്ണ പൊലീസ്, തിരുവാലി അഗ്നിരക്ഷാസേന, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. MN EDVANNA ACCIDENT NEWS വടശ്ശേരിയിൽ അപകടത്തിൽ തകർന്ന പിക്അപ് വാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
