Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:49 AM IST Updated On
date_range 19 Jun 2022 5:49 AM ISTപുത്തൻപീടിക കുടുംബത്തിന്റെ കാരുണ്യത്തിൽ ചോക്കാട് പാലിയേറ്റിവിന് കെട്ടിടമൊരുങ്ങുന്നു
text_fieldsbookmark_border
കാളികാവ്: അഞ്ച് വർഷത്തിലധികമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചോക്കാട് പാലിയേറ്റിവ് ക്ലിനിക്കിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു. പുല്ലങ്കോട് സ്രാമ്പിക്കലിലെ പരേതനായ പുത്തൻപീടിക അബൂബക്കറിന്റെ മകനും വ്യാപാരപ്രമുഖനുമായ പി.പി. ഹാരിസാണ് സൗജന്യമായി കെട്ടിടം നിർമിച്ചു നൽകുന്നത്. ചോക്കാട്-പെടയന്താൾ റോഡിൽ അദ്ദേഹം സൗജന്യമായി നൽകിയ 20 സെന്റിലാണ് നാലായിരത്തിലധികം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായി കെട്ടിടം നിർമിക്കുന്നത്. ഹാരിസിന്റെ മാതാവ് കെ. സുലൈഖ കുറ്റിയടിച്ച് തുടക്കംകുറച്ചു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് റഊഫ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ എ. സക്കീർ ഹുസൈൻ, റഷീദ വൈദ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ സൈനുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഹിന ഗഫൂർ, ഇ.പി. സിറാജുദ്ദീൻ, എം. അൻവർ, എം. ഷിജിത, എം. അബ്ദുൽ ജലീൽ, സി.എച്ച്. നാസർ, ടി. ഷറഫുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർ, കാളികാവ് പൊലീസ് ഇൻസ്‌പെക്ടർ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ പി. മുസ്തഫ, ബി.ഡി.ഒ പി. കേശവദാസ്, പി. പത്മാക്ഷൻ, കെ.എസ്. അൻവർ, കെ.ടി. ദാസൻ, പാലിയേറ്റിവ് കമ്മിറ്റി അംഗങ്ങളായ ഇ.പി. അൻവർ സഹദ്, എം. അബ്ദുൽ അസീസ്, എ.എം. ബാബു തുടങ്ങിയവർ പങ്കെടുത്തു. ചോക്കാട് വോയ്‌സ് കൂട്ടായ്മയുടെ പാലിയേറ്റിവിനുള്ള പ്രതിമാസ ഫണ്ട് ഇ.പി. മൂസ ചെയർമാൻ ഇ.പി. അൻവർ സഹദിന് കൈമാറി. 2017 ജനുവരിയിൽ ഒറ്റമുറിയിൽ ആരംഭിച്ച ചോക്കാട് പാലിയേറ്റിവ് ക്ലിനിക് നിലവിൽ ഒരുകെട്ടിടം മുഴുവൻ വാടകക്കെടുത്താണ് പ്രവർത്തിക്കുന്നത്. പ്രതിമാസം മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കുള്ള ഏക വരുമാനമാർഗം നാട്ടിലും പ്രവാസലോകത്തുമുള്ള സുമനസ്സുകളുടെ സഹായമാണ്. kkv paliative.jpg ചോക്കാട് പാലിയേറ്റിവ് ക്ലിനിക്കിന് നിർമിക്കുന്ന കെട്ടിടത്തിന് പുത്തൻപീടിക കുടുംബാംഗം കെ. സുലൈഖ കുറ്റിയടിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
