Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:49 AM IST Updated On
date_range 19 Jun 2022 5:49 AM ISTജാഗ്രതൈ, തെരുവുനായുണ്ടേ !
text_fieldsbookmark_border
നഗരത്തിൽ വീണ്ടും തെരുവുനായുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക് കുന്നംകുളം: നഗരത്തിൽ വീണ്ടും തെരുവുനായുടെ ആക്രമണം. മൂന്ന് ദിവസത്തിനകം മൂന്നിടത്താണ് ആക്രമണമുണ്ടായത്. തുറക്കുളം മത്സ്യമാർക്കറ്റിലുണ്ടായ തെരുവുനായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് കടിയേറ്റു. ചിറ്റഞ്ഞൂർ സ്വദേശി അനൂപ്, എൻ.കെ.കെ ഫിഷ് കമ്പനി ജീവനക്കാരനായ അമീർ എന്നിവർക്കാണ് പരിക്കേറ്റത്. മാർക്കറ്റിൽ കഴിഞ്ഞ വൈകീട്ട് ഏഴിനായിരുന്നു സംഭവം. അൽഅമീൻ ഫിഷ് കമ്പനി ജീവനക്കാരനായ വെള്ളറക്കാട് സ്വദേശി ഷെമീറിനുനേരെ ആക്രമണമുണ്ടായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വടക്കാഞ്ചേരി റോഡിലെ സുദർശൻ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുഷ്പാകരൻ, വഴിയാത്രക്കാരനായ ചങ്ങരംകുളം സ്വദേശി അബ്ദുറസാഖ് എന്നിവർക്കും കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് സ്കൂൾ കോമ്പൗണ്ടിൽനിന്ന് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നഗരത്തിൽ തെരുവുനായ്ക്കൾ അലയുന്നത് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story