Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:48 AM IST Updated On
date_range 19 Jun 2022 5:48 AM ISTകട കത്തിനശിച്ചു
text_fieldsbookmark_border
പാവറട്ടി: കശ്മീർ റോഡിൽ ഉദയ അപ്പോള്‍സറി കടക്ക് തീപിടിച്ചു. ശനിയാഴ്ച രാത്രി ഏഴിനാണ് സംഭവം. കട പൂർണമായും കത്തിനശിച്ചു. പാവറട്ടി വിളക്കാട്ടുപാടം സ്വദേശി മല്ലിശേരി ബാലന്‍റെയാണ് സ്ഥാപനം. ശനിയാഴ്ച സ്ഥാപനം തുറന്നിരുന്നില്ല. അകത്തുനിന്ന് പുകയുയരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു. സമീപത്തെ രണ്ട് കടകളിലേക്ക് തീ പടര്‍ന്നിരുന്നു. ഫയര്‍ ഫോഴ്‌സിന്‍റെ അവസരോചിത ഇടപെടല്‍ മൂലം തീനിയന്ത്രണ വിധേയമായി. പാവറട്ടി - ചാവക്കാട് റോഡിലെ ഗതഗതം ഏറെനേരം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കൃഷ്ണസാഗറിന്‍റെ നേതൃത്വത്തിലാണ് തീ അണച്ചത്. പാവറട്ടി എസ്.ഐ തുളസിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോട്ടോ.. tr fire പാവറട്ടി കാശ്മീർ റോഡിൽ അപ്പോൾസറി കടക്ക് തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story